Advertisement

ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം; വ്യാഴാഴ്ച എൽഡിഎഫ് യോഗം ചേരും

October 18, 2020
Google News 2 minutes Read

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം അടുത്തയാഴ്ച അവസാനം ഉണ്ടാകും. ഇത് സംബന്ധിച്ച് വ്യാഴാഴ്ച എൽഡിഎഫ് യോഗം ചേരാൻ സിപിഐഎം, സിപിഐ ഉഭയ കക്ഷി ചർച്ചയിൽ ധാരണയായി. ജോസ് കെ മാണിയുടെ വരവ് എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശത്തിലെ പ്രധാന കടമ്പകൾ സിപിഐഎം, സിപിഐ ചർച്ചയോടെ പൂർത്തിയായി. പുതിയതായി വരുന്ന പാർട്ടികളെ ആദ്യം സഹകരിപ്പിച്ച ശേഷം ഘടക കക്ഷിയാക്കുകയാണ് മുന്നണിയിൽ പതിവ്. എന്നാൽ ജോസ് വിഭാഗത്തെ നേരിട്ട് ഘടകക്ഷിയാക്കണമെന്ന നിലപാടിലാണ് സിപിഐഎം. എന്നാൽ സിപിഐ ഉൾപ്പെടെയുള്ള കക്ഷികൾ ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് നിലവിലെ ചോദ്യം.

പാലാ സീറ്റിന്റെ കാര്യത്തിൽ എൻസിപി അയഞ്ഞിട്ടുമില്ല.
നിലവിലെ സ്ഥിതി അനുസരിച്ച് വ്യാഴ്‌ഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിന്റെ അംഗീകാരത്തോടെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. എകെജി സെന്ററിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. ജോസ് വിഭാഗത്തിന്റെ വരവ് മുന്നണിയെ ശക്തിപ്പെടുത്തുമെന്നായിരുന്നു യോഗത്തിൽ കാനം രാജേന്ദ്രന്റെ നിലപാട്. ബുധനാഴ്ച ചേരുന്ന സിപിഐഎം നിർവാഹക സമിതി യോഗം വിഷയം വിശദമായി ചർച്ച ചെയ്യും. അതിന് ശേഷം വ്യക്തമായ നിലപാട് എൽഡിഎഫ് യോഗത്തിൽ അറിയിക്കാമെന്നും കാനം രാജേന്ദ്രൻ അറിയിച്ചു. നിയമ സഭാ സീറ്റുകളുമായി ബന്ധപ്പെട്ട വിഷയം ഉഭയ കക്ഷി ചർച്ചയിൽ ഉയർന്നതുമില്ല.

Story Highlights kerala congress jose; The LDF will meet on Thursday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here