ഓപ്പറേഷന്‍ റേഞ്ചര്‍ തുടരുന്നു; ഒരാള്‍ക്കെതിരെ കാപ്പ ചുമത്തി

തൃശൂരില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി ആരംഭിച്ച പൊലീസിന്റെ ഓപ്പറേഷന്‍ റേഞ്ചര്‍ തുടുരുന്നു. സിറ്റി പരിധിയില്‍ ഇന്ന് ഒരാള്‍ക്കെതിരെ കാപ്പ ചുമത്തി. കൊലപാതക കേസുകളിലടക്കം പ്രതിയായ തൃശൂര്‍ സ്വദേശി വിവേകിനെയാണ് ഈസ്റ്റ് പൊലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കൊലപാതകം, കൊലപാത ശ്രമം, മയക്കുമരുന്ന് തുടങ്ങി തൃശൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍മാത്രം ഇയാള്‍ക്കെതിരെ പന്ത്രണ്ട് കേസുകളാണുള്ളത്.
2019 ജൂണില്‍ ശക്തന്‍ ബസ്റ്റാന്റില്‍ വെച്ച് ഒരാളെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിവേക്. ഓപ്പറേഷന്‍ റേഞ്ചര്‍ ആരംഭിച്ച ശേഷമുള്ള ആദ്യത്തെ കാപ്പ കേസാണിത്. ജില്ലയിലെ തുടര്‍ച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗുണ്ടാ കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്.
Story Highlights – Operation Ranger continues; Kappa was charged against one
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here