പത്തനംതിട്ടയിൽ 179 പേർക്ക് കൊവിഡ്; മലപ്പുറത്ത് 1399 പേർക്ക് കൊവിഡ്

pathanamthitta malappuram covid update

പത്തനംതിട്ട ജില്ലയിൽ 179 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 159 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 21 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 375 പേർ ഇന്ന് രോഗമുക്തി നേടി. 2908 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.

Read Also : ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 6685 പേര്‍ക്ക്; 723 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

മലപ്പുറം ജില്ലയിൽ ഇന്ന് 1,399 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരിൽ 1,367 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. എട്ട് ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടമറിയാതെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് വന്നു എന്നുള്ളത് മാത്രമാണ് ഇന്ന് ആശ്വാസകരമായ കാര്യം. മൂന്ന് പേർക്ക് മാത്രമാണ് ഇന്ന് ഉറവിടമറിയാതെ രോഗം ബാധിച്ചത്. വൈറസ് ബാധ കണ്ടെത്തിയവരിൽ 17 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും നാല് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

Story Highlights pathanamthitta malappuram covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top