യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു

UDF district committees reorganized

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെ പേരുകളാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ഇന്ന് പ്രഖ്യാപിച്ചത്. അതേസമയം, എംഎം ഹസന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫ് കണ്‍വീനര്‍ ആയതിനുശേഷം എംഎം ഹസന്‍ ആദ്യമായാണ് പാണക്കാട് എത്തുന്നത്. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്, ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം എന്നീ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

യുഡിഎഫ് പുനസംഘടന; ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെ പേരുകള്‍

തിരുവനന്തപുരം – ചെയര്‍മാന്‍ – അഡ്വ.പി.കെ.വേണുഗോപാല്‍
കണ്‍വീനര്‍ – ബീമാപള്ളി റഷീദ്
കൊല്ലം – ചെയര്‍മാന്‍ – കെ.സി.രാജന്‍
കണ്‍വീനര്‍ – അഡ്വ. രാജേന്ദ്രപ്രസാദ്
ആലപ്പുഴ – ചെയര്‍മാന്‍ – ഷാജി മോഹന്‍
കണ്‍വീനര്‍ – പിന്നീട് പ്രഖ്യാപിക്കും
പത്തനംതിട്ട – ചെയര്‍മാന്‍ എ.ഷംസുദീന്‍
കണ്‍വീനര്‍ – വിക്ടര്‍ തോമസ്
കോട്ടയം – ചെയര്‍മാന്‍ – മോന്‍സ് ജോസഫ് എം.എല്‍.എ.
കണ്‍വീനര്‍ – ജോസി സെബാസ്റ്റ്യന്‍
ഇടുക്കി – ചെയര്‍മാന്‍ – അഡ്വ.എസ്. അശോകന്‍
കണ്‍വീനര്‍ – എന്‍.ജെ.ജേക്കബ്
എറണാകുളം – ചെയര്‍മാന്‍ – ഡൊമനിക് പ്രസന്റേഷന്‍
കണ്‍വീനര്‍ – ഷിബു തെക്കുംപുറം
തൃശൂര്‍ – ചെയര്‍മാന്‍ – ജോസഫ് ചാലിശ്ശേരി
കണ്‍വീനര്‍ – കെ.ആര്‍.ഗിരിജന്‍
പാലക്കാട് – ചെയര്‍മാനെ പിന്നീട് പ്രഖ്യാപിക്കും
കണ്‍വീനര്‍ – കളത്തില്‍ അബ്ദുള്ള
മലപ്പുറം – ചെയര്‍മാന്‍ – പി.ടി. അജയ്മോഹന്‍
കണ്‍വീനര്‍ – അഡ്വ. യു.എ.ലത്തീഫ്
കോഴിക്കോട് – ചെയര്‍മാന്‍ – കെ.ബാലനാരായണന്‍
കണ്‍വീനര്‍ – എം.എം.റസാഖ് മാസ്റ്റര്‍
വയനാട് – ചെയര്‍മാന്‍ – പി.പി.എ.കരീം
കണ്‍വീനര്‍ – എന്‍.ഡി.അപ്പച്ചന്‍
കണ്ണൂര്‍ – ചെയര്‍മാന്‍ – പി.ടി.മാത്യു
കണ്‍വീനര്‍ – അബ്ദുല്‍ഖാദര്‍ മൗലവി
കാസര്‍ഗോഡ് – ചെയര്‍മാന്‍ – സി.ടി.അഹമ്മദ് അലി (മുന്‍മന്ത്രി)
കണ്‍വീനര്‍ – എ.ഗോവിന്ദന്‍ നായര്‍

Story Highlights UDF district committees reorganized

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top