Advertisement

യുപിയിൽ ആശുപത്രി യാത്രക്കിടെ ആംബുലൻസ് തടഞ്ഞ് കൊവിഡ് പോസിറ്റീവായ ഗർഭിണിയെ കടത്തി വീട്ടുകാർ: കേസ്

October 19, 2020
Google News 2 minutes Read
Covid pregnant woman ambulance

കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയെ ആംബുലൻസിൽ നിന്ന് കടത്തിയ വീട്ടുകാർക്കെതിരെ കേസ്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് അയച്ച യുവതിയെയാണ് ആംബുലൻസ് തടഞ്ഞ് വീട്ടുകാർ നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയത്. വീട്ടുകാർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി ക്രിമിനൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Read Also : ഉത്തർപ്രദേശിൽ വീണ്ടും പീഡനം; 22കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കി

ഉത്തർപ്രദേശിലെ മുസഫ്ഫർനഗറിലാണ് സംഭവം. പ്രസവത്തിനായാണ് യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിൽ കൊവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയതോടെ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മുസഫർനഗർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. ഇതേ തുടർന്ന് ആംബുലൻസിൽ യുവതിയെ കൊണ്ടുപോകും വഴിയാണ് വീട്ടുകാർ വാഹനം തടഞ്ഞത്.

സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഗർഭിണിയുടെ വീട്ടുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Story Highlights Covid-19 +ve pregnant woman taken away by kin from ambulance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here