കെ. എം ഷാജി എംഎൽഎയ്ക്ക് വധഭീഷണി

തനിക്കെതിരെ വധഭീഷണിയെന്ന് വെളിപ്പെടുത്തി കെ.എം ഷാജി എംഎൽഎ. വധശ്രമ ഗൂഢാലോചന വിവരം കിട്ടിയതായി കെ. എം ഷാജി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ. എം ഷാജി പരാതി നൽകി.
നിലപാടുകളുടെ പേരിലാണ് ഭീഷണിയെന്ന് കെ. എം ഷാജി പറഞ്ഞു. കണ്ണൂരിലെ പാപ്പിനിശേരി ഗ്രാമത്തിൽ നിന്നാണ് ഗുഢാലോചന. ഓഡിയോ ക്ലിപ്പിൽ വധ ഗുഢാലോചന വ്യക്തമായിട്ടുണ്ട്. സംസാരിക്കുന്ന ആളുകൾക്ക് രാഷ്ട്രീയ ബന്ധമുണ്ട്. ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവർക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നു. ബോംബെ ബന്ധമുള്ള പാപ്പിനിശേരിക്കാരൻ ആണ് ക്വട്ടേഷൻ നൽകിയതെന്നാണ് അറിയുന്നത്. വധഭീഷണിക്ക് പിന്നിൽ സിപിഐഎം ആണെന്ന് പറയുന്നില്ല. ഓഡിയോ അടക്കം മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകി. പ്രതിപക്ഷ നേതാവിനെ നേരിൽ കണ്ടുവെന്നും കെ. എം ഷാജി പറഞ്ഞു.
Story Highlights – K M Shaji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here