ഹത്‌റാസ് കൂട്ടബലാത്സംഗക്കൊല: സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നു

ഹത്‌റാസ് കൂട്ടബലാത്സംഗക്കൊലയിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നു. വെള്ളിയാഴ്ച രാവിലെയാണ് അന്വേഷണം പൂർത്തിയായതായി എസ്‌ഐടി അറിയിച്ചത്. മൂന്നാഴ്ച നീണ്ട അന്വേഷണമാണ് കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണ സംഘങ്ങൾ വിശദമായ മൊഴിയെടുത്തിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി, ഡിഎസ് പി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. പ്രതികളിൽ ഒരാളെ പെൺകുട്ടി നിരവധി തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ അന്വേഷണ ഘട്ടത്തിൽ എസ്.ഐ.ടി പുറത്തുവിട്ടത് വിവാദമായിരുന്നു. അതിനിടെ, കേസിലെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട് സിബിഐ മൊഴിയെടുത്തിരുന്നു.
Story Highlights – Hathras
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here