ഐവി ശശിയുടെ മകൻ സംവിധായകനാവുന്നു; ആദ്യ ചിത്രം തെലുങ്കിൽ
അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഐവി ശശിയുടെയും നടി സീമയുടെയും മകൻ അനി ഐവി ശശി സംവിധായകനാകുന്നു. തെലുങ്കു ഇൻഡസ്ട്രിയിലൂടെയാണ് അനിയുടെ സംവിധാന അരങ്ങേറ്റം. നിത്യാ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ എനിവർ ഒന്നിക്കുന്ന ‘നിന്നിലാ നിന്നിലാ’ എന്ന ചിത്രമാണ് അനിയുടെ കന്നി പ്രൊജക്ട്.
Read Also : ഹലാൽ ലവ് സ്റ്റോറിക്ക് ശേഷം സക്കരിയ വീണ്ടും; നായകൻ മമ്മൂട്ടി
റൊമാന്റിക് കോമഡി എന്റർടെയ്ന്മെൻ്റ് വിഭാഗത്തിലുള്ള ചിത്രമാണ് ‘നിന്നിലാ നിന്നിലാ’. അനി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നാസർ, സത്യാ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാകേഷ് മുരുകേശനാണ് സംഗീത. ക്യാമറ ദിവാകർ മണി. ബിവിഎസ്എൻ പ്രസാദാണ് ചിത്രത്തിൻ്റെ നിർമ്മാണം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.
കഴിഞ്ഞ പത്ത് വർഷത്തോളമായി മലയാള സിനിമയുടെ പിന്നണിയിൽ സജീവ സാന്നിധ്യമാണ് അനി. നിരവധി ചിത്രങ്ങളിൽ പ്രിയദർശന്റെ സഹസംവിധായകനായി പ്രവർത്തിച്ച അദ്ദേഹം മോഹൻലാൽ- പ്രിയദർശൻ ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം മരക്കാരിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ കൂടിയാണ്.
Story Highlights – iv sasi’s son to direct a movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here