കോഴിക്കോട് 772 പേർക്ക് കൊവിഡ്

kozhikode covid update today

ജില്ലയിൽ ഇന്ന് 772 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 15 പേർക്കുമാണ് പോസിറ്റീവായത്. 70 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 683 പേർക്കാണ് രോഗം ബാധിച്ചത്. 4314 പേരെ പരിശോധനക്ക് വിധേയരാക്കി. 15.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10725 ആയി. 14 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്എൽടിസി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1022 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Story Highlights kozhikode covid update today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top