പഞ്ചർ ഒട്ടിച്ചു നൽകാത്തതിന്റെ മുൻ വൈരാഗ്യം; കടയുടമയ്ക്ക് നേരെ വെടിയുതിർത്തു

തൃശൂരിൽ ടയർ കട ഉയമയ്ക്ക് നേരെ വെടിയുതിർത്തു. കൂർക്കഞ്ചേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലിൽ വെടിയേറ്റത്.

പഞ്ചർ ഒട്ടിച്ചു നൽകാത്തതിന്റെ മുൻവൈരാഗ്യമാണ് വെടിയുതിർത്തതിന് പിന്നിൽ. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഡിറ്റോ, ഷാജൻ, ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. വെടിയുതിർത്താൻ ഉപയോഗിച്ച തോക്ക് കണ്ടെടുത്തു. പിടിയിലായവർ ക്രിമിനൽ കേസ് പ്രതികളാണ്.

Story Highlights Gun Shot, Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top