വാളയാര്‍ കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Walayar case; High Court hear appeal by government

വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.

Read Also : എറണാകുളം മെഡിക്കൽ കോളജിലെ ചികിത്സാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച അപ്പീലും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് നാല് പ്രതികളെയും വെറുതെ വിട്ട് വിചാരണക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നവംബറിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

Story Highlights Walayar case; High Court hear appeal by government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top