തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി നീക്കുപോക്കുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

Alliance with UDF in local body elections; Welfare Party

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി നീക്കുപോക്കുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. പ്രാദേശിക തലത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സഖ്യമോ, മുന്നണി പ്രവേശനമായോ ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ട്വന്റിഫോറിനോട് പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. യുഡിഎഫുമായി ധാരണയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ മുന്നണിയായും അല്ലാത്ത സ്ഥലങ്ങളില്‍ ഒറ്റയ്ക്കും മത്സരിക്കും. യുഡിഎഫുമായുണ്ടാക്കിയ ഈ നീക്കുപോക്ക് തദ്ദേശഭരണ തെരെഞ്ഞെടുപ്പിലേക്ക് മാത്രമുള്ളതാണ്. ഇതിനെ മുന്നണി പ്രവേശനമായോ സഖ്യമായോ വ്യാഖ്യാനിക്കേണ്ടതില്ല. മതേതര കക്ഷികളോട് ചേര്‍ന്നുപ്രവര്‍ത്തിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കിയത്. നിയമസഭ തെരെഞ്ഞെടുപ്പില്‍ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പാര്‍ട്ടി നിലപാട് എടുക്കുമെന്നും വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടി ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

Story Highlights Alliance with UDF in local body elections; Welfare Party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top