വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി കെ.സി.ബി.സി സമരത്തിലേക്ക്

വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി കെ.സി.ബി.സി സമരത്തിലേക്ക്. മെത്രാന്മാർ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കും. സമരം ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം ഉദ്ഘാടനം ചെയ്യും.

ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി കുറ്റപ്പെടുത്തി. സർക്കാരിന്റെ വിദ്യാഭ്യാസ നയസമീപനം പ്രതിഷേധാർഹമാണ്. എയ്ഡഡ് രംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

Story Highlights KCBC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top