സംസ്ഥാനത്ത് ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ 30 ശതമാനം സംവരണം

30 per cent reservation for women in Home Guard appointments

സംസ്ഥാനത്ത് ഹോം ഗാര്‍ഡ് നിയമനത്തില്‍ സ്ത്രീകള്‍ക്ക് ഇനി മുതല്‍ 30 ശതമാനം സംവരണം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഫയര്‍ഫോഴ്‌സ് മേധാവി ആര്‍ ശ്രീലേഖയുടെ ശുപാര്‍ശയിലാണ് നടപടി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് സംവരണം ആവശ്യപ്പെട്ട് ഡി.ജി.പി ആര്‍.ശ്രീലേഖ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. പൊലീസ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളില്‍ നിന്നും വിരമിച്ച കായികക്ഷമതയുള്ളവരെയായിരുന്നു നേരത്തെ ഹോം ഗാര്‍ഡുകളായി പരിഗണിച്ചിരുന്നത്.

Story Highlights 30 per cent reservation for women in Home Guard appointments

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top