Advertisement

മുഖ്യമന്ത്രിയുമായി അടുപ്പമില്ലെന്ന് സ്വപ്‌നയുടെ മൊഴി

October 20, 2020
Google News 2 minutes Read

മുഖ്യമന്ത്രിയുമായോ കുടുംബവുമായോ തനിക്ക് അടുപ്പുണ്ടായിരുന്നില്ലെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. തന്റെ അച്ഛൻ മരിച്ചപ്പോൾ മുഖ്യമന്ത്രി എം ശിവശങ്കരന്റെ ഫോണിൽ നിന്ന് വിളിച്ച് അനുശോചനം അറിയിച്ചതായും സ്വപ്‌ന സിരേഷ് ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) യ്ക്ക് മൊഴി നൽകി.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെടി ജലീലും പല തവണ കോൺസുലേറ്റിൽ വന്നിരുന്നുവെന്നും സരിത്തും മൊഴി നൽകി. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപള്ളി കോൺസുലേറ്റ് ജനറലിനെ കണ്ടത്. കള്ളക്കടത്തിനെപ്പറ്റി കോൺസുലേറ്റ് ജനറലിനോട് ഒരിക്കലും പറഞ്ഞിരുന്നില്ല. രണ്ട് തവണ സ്വർണം വന്നപ്പോൾ അറ്റാഷെയ്ക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സ്വപ്‌ന സുരേഷിന് ജോലി ലഭിച്ചത് എം ശിവശങ്കറിന്റെ ഇടപെടൽ മൂലമാണെന്നും സരിത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് പറഞ്ഞു.

Story Highlights Swapna’s statement that he is not close to the Chief Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here