ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ അനുകൂലിച്ച് സിപിഐ; യുഡിഎഫിനെ തള്ളി പറഞ്ഞത് സ്വാഗതാര്‍ഹം

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ അനുകൂലിച്ച് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗത്തില്‍ തീരുമാനം. എല്‍ഡിഎഫിന്റെ പൊതുനിലപാടിനോട് ഒപ്പം നില്‍ക്കുമെന്നാണ് നിലപാട്.

യുഡിഎഫിനെ തള്ളിപ്പറഞ്ഞതും എംപി സ്ഥാനം രാജി വച്ചതും സ്വാഗതാര്‍ഹമാണ്. ഇടതു മുന്നണിയാണ് ശരിയെന്ന നിലപാടും സ്വാഗതം ചെയ്യുന്നുവെന്നും നേതൃയോഗം.

Read Also : ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം; സിപിഐ സംസ്ഥാന നിർവ്വാഹക സമിതി യോഗം നാളെ

രാഷ്ട്രീയ നിലപാടില്‍ ജോസ് കെ മാണി മാറ്റം വരുത്തിയിട്ടുണ്ട്. ജോസ് വിഭാഗത്തിന്റെ രാഷ്ട്രീയ പ്രവേശം മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് ഘടക കക്ഷികള്‍ കരുതുന്നതെങ്കില്‍ അതിന് ഒപ്പം നില്‍ക്കുമെന്നും യുഡിഎഫ് ദുര്‍ബലമാകുന്നത് രാഷ്ട്രീയത്തില്‍ ഉപയോഗപ്പെടുത്തേണ്ടതാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ തന്നെ ജോസിന്റെ പ്രവേശനത്തെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്നു.

Story Highlights kanam rajendran, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top