Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു

October 21, 2020
Google News 1 minute Read
india covid cases crossed 78 lakhs

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പോസിറ്റീവ് കേസുകളും 717 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 76,51,108 ഉം ആകെ മരണം 1,15,914 ഉം ആയി. 7,40,090 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ തുടർച്ചയായി മൂന്നാം ദിനവും കുറവ് രേഖപ്പെടുത്തി. ഒരു ലക്ഷത്തിനടുത്ത് വരെ എത്തിയ പ്രതിദിന കൊവിഡ് കേസുകളാണ് നിലവിൽ അരലക്ഷത്തിലേക്ക് താഴ്ന്നത്. കൊവിഡ് വ്യാപനം ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും രോഗമുക്തി നിരക്കിലുണ്ടാകുന്ന വർധന രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്.

88.81 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 61,775 പേർക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തരുടെ എണ്ണം 67,95,103 ആയി. മരണനിരക്ക് 1.51 ശതമാനമാണ്.

Story Highlights india covid cases crossed 78 lakhs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here