മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി തേടി കുടുംബം; രാഹുൽ ഗാന്ധിക്ക് നിവേദനം നൽകി

ഉത്തർപ്രദേശിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രാഹുൽ ഗാന്ധിയെ കണ്ട് നിവേദനം നൽകി. കൽപ്പറ്റയിലെത്തിയാണ് ഭാര്യ റൈഹാനത്തും സഹോദരനും നിവേദനം നൽകിയത്.
നീതി ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് റൈഹാനത്ത് പറഞ്ഞു. സിദ്ദിഖ് കാപ്പനെതിരെ പുതിയ വകുപ്പുകൾ ചുമത്തുന്നതിൽ ആശങ്ക ഉണ്ടെന്നും അവർ വ്യക്തമാക്കി.
ഹത്‌റാസ് കൂട്ടബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാനായി പോകുമ്പോഴാണ് സിദ്ദിഖ് കാപ്പൻ അടക്കം നാലുപേരെ ഉത്തർപ്രദേശ് പൊലീസ് ഒക്ടോബർ ആദ്യ ആഴ്ച കസ്റ്റഡിയിൽ എടുക്കുന്നത്. സിദ്ദിഖ് കാപ്പനെ കൂടാതെ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാൻജിയും യുപി സ്വദേശിയുമായ അഥീഖുർ റഹ്മാൻ, ജാമിഅ വിദ്യാർത്ഥിയും ക്യാംപസ് ഫ്രണ്ട് ഡൽഹി സംസ്ഥാന സെക്രട്ടറിയുമായ മസൂദ് അഹ്മദ്, ഡ്രൈവർ ആലം എന്നിവർക്കെതിരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ യുഎപിഎ, രാജ്യദ്രോഹം അടക്കമുളള വകുപ്പുകൾ യുപി പൊലീസ് ചുമത്തിയിരുന്നു.
Story Highlights – siddique kappan, rahul gandhi. Hathras case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here