ഇന്നത്തെ പ്രധാന വാർത്തകൾ (21-10-2020)

സംസ്ഥാനത്ത് മുന്നാക്ക സംവരണം യാഥാര്‍ത്ഥ്യമാവുന്നു. സര്‍വീസ് ചട്ടം ഭേദഗതി ചെയ്ത പിഎസ്‌സി നടപടിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സോഷ്യല്‍ മീഡിയ വഴി അധിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് ആക്ട് ഭേദഗതി ചെയ്യും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള നിര്‍ദേശം മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു.
കൊട്ടിക്കലാശമില്ല, ജാഥകളില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ മാർഗരേഖ പുറത്തിറക്കി
തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി. പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേർ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്. പരമാവധി പ്രചരണം സോഷ്യൽ മീഡിയ വഴിയേ ആകാവുവെന്നും നിർേേദശത്തിൽ പറയുന്നു.
സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും
സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചാൽ ഇനി പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
തനിക്ക് ദുരുദ്ദേശമെന്ന ആരോപണം വസ്തുതാ വിരുദ്ധം; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഡോ. നജ്മ സലീം
കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിതൻ മരിച്ചതുമായി ബന്ധപ്പെട്ട് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി ജൂനിയർ ഡോ. നജ്മ സലീം. തനിക്ക് ദുരുദ്ദേശമുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. പൂർണബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നും നജ്മ സലീം പറഞ്ഞു.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ തട്ടിപ്പ് നടത്തിയ വഴികൾ വെളിപ്പെടുത്തി സന്ദീപ് നായർ. സ്വർണക്കടത്തിന് പുതിയ മാർഗം ആരാഞ്ഞത് റമീസാണ്. കോൺസുലേറ്റിൽ ജോലി ചെയ്യുന്ന സരിതിനെ നേരത്തേ അറിയാം. സരിത്തിനെ കുറിച്ച് റമീസിനോട് പറഞ്ഞിരുന്നു. സരിത്താണ് സ്വപ്നയെ പരിചയപ്പെടുത്തിയത്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയാൽ പിടിക്കപ്പെടില്ല എന്ന് പറഞ്ഞത് സ്വപ്‌നയാണെന്നും സന്ദീപ് പറയുന്നു.
ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് രംഗത്ത്. ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്‌ലറ്റ് പ്രസ്താവനയിൽ പറഞ്ഞു. സന്നദ്ധ സംഘടനകൾക്ക് എതിരായ കേന്ദ്രസർക്കാർ നടപടികളും ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ പറഞ്ഞു.
Story Highlights – todays news headlines october 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here