സാമ്പത്തിക തട്ടിപ്പ് കേസ്; കുമ്മനം രാജശേഖരൻ പ്രതി

case against kummanam rajasekharan

ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രതി. ആറന്മുള സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിച്ചെന്ന പരാതിയിലാണ് കേസ്.

പാലക്കാട് പ്രവർത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്‌നോളജി എന്ന കമ്പനിയുടെ ഷെയർ ഹോൾഡർ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവർ തട്ടിപ്പ് നടത്തിയത്. പലപ്പോഴായി ഹരികൃഷ്ണനിൽ നിന്ന് 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

ആറന്മുള പൊലീസാണ് കേസെടുത്തത്. കേസിൽ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വിജയനും, മൂന്നാം പ്രതി സേവ്യറുമാണ്.

Story Highlights case against kummanam rajasekharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top