ആദായ നികുതി റീഫണ്ട് അംഗീകരിച്ചു എന്ന് തുടങ്ങുന്ന സന്ദേശം ലഭിച്ചോ ? ഒപ്പമുള്ള ലിങ്കിൽ പതിയിരിക്കുന്നത് അപകടം

സൈബർ തട്ടിപ്പിന് പലരൂപങ്ങളാണ്. ഇതിൽ ബാങ്ക് അധികൃതരുടേത് എന്ന തരത്തിൽ വരുന്ന സന്ദേശങ്ങളാണ് കൂടുതലും. സമാന രീതിയിൽ അടുത്തിടെയായി പ്രചരിക്കുന്ന ഒന്നാണ് ആദായ നികുതി സംബന്ധിച്ച ഒരു സന്ദേശം. ഒപ്പം ഒരു ലിങ്കും പ്രചരിക്കുന്നുണ്ട്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. സംഗതി തട്ടിപ്പാണ്.
‘നിങ്ങൾക്ക് ഒരു ആദായനികുതി റീഫണ്ട് അംഗീകരിച്ചു. 15,490 രൂപ ഉടൻ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.’ എന്ന വരിയോടെയാണ് വ്യാജ സന്ദേശം ആരംഭിക്കുന്നത്. ഒപ്പം ഒരു തെറ്റായ അക്കൗണ്ട് നമ്പറും നൽകിയിരിക്കും. ഈ നമ്പർ ശരിയല്ലെങ്കിൽ, സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സന്ദേശത്തിൽ പറയുന്നു.
എന്നാൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങൾ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെടും. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പറഞ്ഞ് സൈബർ സെൽ തന്നെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
Story Highlights – fake income tax message 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here