സാമ്പത്തിക തട്ടിപ്പ് കേസ്; തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

ആറന്മുള സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍. കേസുമായി യാതൊരു ബന്ധവുമില്ല. പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ട്. തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമാണെന്നും കുമ്മനം പറഞ്ഞു.

പ്ലാസ്റ്റിക്കിനെതിരായി പ്രകൃതി ദത്ത ഉത്പന്നം നിര്‍മിക്കുന്ന സംരംഭത്തെ മാത്രമാണ് പ്രോത്സാഹിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് എടുത്തപ്പോള്‍ പോലും തന്നോടും ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഇപ്പോഴും നടത്തുന്നു. പരാതിക്കാരനെ ഒരു ഉപകരണമാക്കി മാറ്റിയതാണോ എന്ന്് സംശയം ഉണ്ടെന്നും കുമ്മനം പറഞ്ഞു.

പാലക്കാട് പ്രവര്‍ത്തിക്കുന്ന ന്യൂഭാരത് ബയോ ടെക്നോളജി എന്ന കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍ ആക്കാമെന്ന് പറഞ്ഞാണ് കുമ്മനം അടക്കമുള്ളവര്‍ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ആറന്മുള പൊലീസാണ് കേസെടുത്തത്. കേസില്‍ കുമ്മനം നാലാം പ്രതിയാണ്. കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. രണ്ടാം പ്രതി വിജയനും, മൂന്നാം പ്രതി സേവ്യറുമാണ്.

Story Highlights Kummanam Rajasekharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top