വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

കോട്ടയം വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സുസമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

രാത്രി 8 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ബാബു വീട്ടുമുറ്റത്ത് വച്ച് ഭാര്യ സൂസമ്മയെ വെട്ടിവീഴ്ത്തുകയായിരുന്നു. വയറ്റിൽ വെട്ടേറ്റ സൂസമ്മ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വരാന്തയിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം. സൂസമ്മയുടെ പേഴ്‌സും ബാഗും വസ്ത്രങ്ങൾ നിറഞ്ഞ കവറും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. വൈക്കം പൊലീസ് സംഭവ സ്ഥലതെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights Husband hacks wife to death in Vaikom

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top