ഇന്ത്യയുടെ ഓസീസ് പര്യടനം നവംബർ 27 മുതൽ; ടീം പ്രഖ്യാപനം ഈ ആഴ്ചയെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ ഓസീസ് പര്യടനം നവംബർ ഏഴ് മുതൽ ആരംഭിക്കും. കൊവിഡ് ഇടവേളയ്ക്കു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ രാജ്യാന്തര പരമ്പരയാവും ഇത്. നാല് ടെസ്റ്റുകളും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും പര്യടനത്തിൽ ഉണ്ടാവും. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.
Read Also : ഓസ്ട്രേലിയയ്ക്ക് അവസാന 8 വിക്കറ്റുകൾ നഷ്ടമായത് 63 റൺസിന്; അവിശ്വസനീയ ജയവുമായി ഇംഗ്ലണ്ട്
എല്ലാ ഏകദിന മത്സരങ്ങളും സിഡ്നിയിലാണ് നടക്കുക. കാൻബറയിൽ ആദ്യ ടി-20 മത്സരം നടക്കും. അടുത്ത രണ്ട് മത്സരങ്ങളും സിഡ്നിയിൽ തന്നെ നടക്കും. ഡിസംബർ 17 മുതൽ അഡലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡിൽ തന്നെ മൂന്നാം മത്സരവും നടക്കും.
ന്യൂസൗത്ത്‌വെയിൽസ് സർക്കാർ ഇന്ത്യൻ ടീമിൻ്റെ ക്വാറൻ്റീൻ നിബന്ധനകൾ അംഗീകരിച്ചിട്ടുണ്ട്. ബയോബബിളിൽ തന്നെയാവും ടീം.
കൊവിഡ് സബ്സ്റ്റിറ്റ്യൂട്ട് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ബിസിസിഐ 32 അംഗ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഈ ആഴ്ചാവസാനം തന്നെ ടീം തീരുമാനിക്കപ്പെടും. അതുകൊണ്ട് തന്നെ പരുക്കോ കൊവിഡോ പോലുള്ള പ്രതിസന്ധി ഉണ്ടായാലും പകരക്കാരെ ഓസ്ട്രേലിയയിലേക്ക് വിളിച്ചു വരുത്തേണ്ട ആവശ്യം ഉണ്ടാവില്ല. ഓസ്ട്രേലിയയിലെ യാത്രാ നിയന്ത്രണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പരിഗണിച്ച് ഈ നീക്കം ബുദ്ധിപരമാണെന്നും ബിസിസിഐ വിലയിരുത്തുന്നു.
Story Highlights – indias tour of australia from november 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here