എൽ.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി

കേരളാ കോൺഗ്രസ്(എം) നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള എൽ.ഡി.എഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി. എൽ.ഡി.എഫ് തീരുമാനം വൻരാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കും. കെ.എം മാണി സാർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തിനൊപ്പം ചേർന്ന് നിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എൽ.ഡി.എഫ് തീരുമാനമെന്നും ജോസ് കെ.മാണി പറഞ്ഞു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് കേരള കോൺഗ്രസ് എമ്മിനെ എൽഡിഎഫിന്റെ ഘടകക്ഷിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. 11-ാംമത്തെ ഘടക കക്ഷിയായാണ് എൽഡിഎഫിൽ കേരള കോൺഗ്രസിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. എൽഡിഎഫ് കൺവീനർ എ. വിജയരാഘവനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.അതേസമയം, ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം മധ്യതിരുവിതാം കൂറിൽ വലിയ രാഷ്ട്രീയ ചലനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്.

Story Highlights Jose K. Mani welcomes the decision of the LDF meeting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top