കുമ്മനം രാജശേഖരൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ

ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് കുമ്മനം നിയമിക്കപ്പെട്ടത്. ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്ത് നൽകി.
നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരൻ നായരെ മാറ്റിയാണ് കുമ്മനത്തെ നാമനിർദേശം ചെയ്തത്. ജില്ലാ ജഡ്ജിക്ക് നൽകിയ കത്തിൽ സാംസ്‌കാരിക മന്ത്രാലയം ഇക്കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. സമിതിയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതിനിധിയെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.
Read Also : പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ വിഷയത്തില്‍ ജഡ്ജിയ്ക്കാണ് പ്രശ്നമെന്ന് ജി.സുധാകരന്‍
തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണ സമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യമന്ത്രി, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങളായിരിക്കുക.
Story Highlights – Padmanabha swami temple, Kummanam Rajasekharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here