‘സ്വന്തം ചോറ്റുപാത്രം വിഴുപ്പലക്കുകാര്‍ക്ക് എറിഞ്ഞുകൊടുത്തു’ തദ്ദേശ ഓഡിറ്റ് നിര്‍ത്തിയ വിവരം പുറത്തായതില്‍ അതൃപ്തിയുമായി ഡയറക്ടര്‍

local fund audit

തദ്ദേശ ഓഡിറ്റ് നിര്‍ത്തിയ വിവരം പുറത്തായതില്‍ അതൃപ്തിയുമായി ഓഡിറ്റ് ഡയറക്ടര്‍ ഡി സാങ്കി. ഓഡിറ്റ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലാണ് വിമര്‍ശനം. സ്വന്തം ചോറ്റുപാത്രം വിഴുപ്പലക്കുകാര്‍ക്ക് എറിഞ്ഞുകൊടുത്തുവെന്ന് അദ്ദേഹം വാട്‌സാപ്പ് ഗ്രൂപ്പില്‍ പറഞ്ഞതിന്റെ തെളിവ് പുറത്തുവന്നു. ഉദ്യോഗസ്ഥരുടെ ഗ്രൂപ്പിലായിരുന്നു വിമര്‍ശനം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനെ കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു. ഓഡിറ്റ് നടക്കാത്തതില്‍ തെറ്റായ കാരണം ചൂണ്ടിക്കാട്ടിയ ഡയറക്ടറെ പുറത്താക്കണമെന്നും ആവശ്യം. സര്‍ക്കാരിന്റെ അഴിമതി മറച്ചുവയ്ക്കാനാണ് ഓഡിറ്റ് നടത്താത്തതെന്നും ഓഡിറ്റ് മാറ്റിവച്ച് സര്‍ക്കാര്‍ അഴിമതിക്ക് കുട പിടിക്കുകയാണെന്നുമാണ് പ്രതിപക്ഷ വിമര്‍ശനം. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ പ്രകാരമുള്ള ഗ്രാന്റ് ലഭ്യമാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കാത്ത സാഹചര്യത്തിലാണ് ഓഡിറ്റ് താത്കാലികമായി നിർത്തുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഈ വാദം ശരിയല്ലെന്നും ചെന്നിത്തല.

തന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം വ്യക്തിഹത്യ നടത്തുകയാണ് മന്ത്രി തോമസ് ഐസക് ചെയ്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Story Highlights ramesh chennithala, local fund auditing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top