Advertisement

സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ‘ഒരു നക്ഷത്രമുള്ള ആകാശം’ തിരഞ്ഞെടുക്കപ്പട്ടു

October 22, 2020
Google News 2 minutes Read

സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി കേരളത്തിൽ നിന്നുള്ള ‘ഒരു നക്ഷത്രമുള്ള ആകാശം’ തിരഞ്ഞെടുക്കപ്പട്ടു. 60 ഓളം സിനിമകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്‌കാരമാണ് ‘ഒരു നക്ഷത്രമുള്ള ആകാശം’ എന്ന ചിത്രത്തിന് ലഭിച്ചത്.

നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബും ചേർന്ന് സംവിധാനം ചെയ്ത ചിത്രം മലബാർ മൂവി മേക്കേഴ്സിന്റെ ബാനറിൽ എം.വി.കെ. പ്രദീപാ ണ് നിർമിച്ചത്.

വടക്കൻ മലബാറിലെ സ്‌കൂളും അവിടുത്തെ അധ്യാപികയായ ഉമ ടീച്ചറിന്റെയും ജീവിത കഥ പറയുന്നതാണ് ചിത്രം. അപർണ ഗോപിനാഥാണ് ഉമ ടീച്ചർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഗണേഷ് കുമാർ, സംവിധായകൻ ലാൽജോസ് സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, ഉണ്ണിരാജ, അനിൽ നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രജ്യോത് പ്രദീപ്, ബാലതാരം എറിക് സക്കറിയ, പങ്കജ മേനോൻ, ടിനു തോമസ് എന്നിവരാണ് മറ്റ് കഥാ പാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Story Highlights oru nakshathramulla aakasham south asian film festivel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here