കായംകുളം കറ്റാനത്തെ സെന്റ് തോമസ് മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയതായി പരാതി

കായംകുളം കറ്റാനത്തെ സെന്റ് തോമസ് മിഷന്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയില്‍. കായംകുളം സ്വദേശിനിയായ 21 കാരിയുടെ മൃതദേഹമാണ് അഴുകിയത്. മോര്‍ച്ചറിയിലെ കമ്പ്രസര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് കണ്ടെത്തി. സംഭവത്തില്‍ വളളികുന്നം പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കായംകുളം സ്വദേശിനിയായ 21 കാരി അക്ഷയ ആര്‍. മധു മരിച്ചത്. കൊവിഡ് പരിശോധനക്കായി സ്രവം എടുത്തെങ്കിലും ഫലം പുറത്ത് വരാന്‍ രണ്ട് ദിവസത്തെ കാലതാമസം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം കറ്റാനത്തെ സെന്റ് തോമസ് മിഷന്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം എടുക്കാന്‍ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടത്. മോര്‍ച്ചറിയിലെ കമ്പ്രസര്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് മൃതദേഹം അഴുകാന്‍ കാരണമായത്.

ബന്ധുക്കളുടെ പരാതിയില്‍ വള്ളികുന്നം പൊലീസ് കേസെടുത്തു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെയും തയാറായിട്ടില്ല. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Story Highlights private hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top