കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന ചെയർമാൻ എ പൂക്കുഞ്ഞ് അന്തരിച്ചു

pukunju passes away

കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന ചെയർമാൻ എ പൂക്കുഞ്ഞ് അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.

കെഎസ്‌യുവിലൂടെ സംഘടന രാഷ്ടീയ രംഗത്ത് പ്രവേശിച്ച പൂക്കുഞ്ഞ് പിന്നീട് പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജമാഅത് കൗൺസിൽ ആദ്യകാല നേതാവുമായ എസ് എം നൂഹ് സാഹിബിനൊപ്പമാണ് കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ ജില്ലാ നേതൃത്വത്തിലേക്കും പിന്നീട് സംസ്ഥാന നേതൃത്വത്തിലേക്കും കടന്ന് വന്നത്.

ദീർഘകാലം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. കൂടാതെ പിന്നാക്ക സമുദായ മുന്നണി സംസ്ഥാന വൈസ് ചെയർമാൻ, കേരള സംസ്ഥാന വഖഫ് ബോർഡ് അംഗം, ആലപ്പുഴ ജില്ലാ ഗവണ്മെന്റ് പ്ലീഡർ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ആലപ്പുഴ പടിഞ്ഞാറേ പള്ളിയിൽ നടക്കും.

Story Highlights pukunju passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top