ഉള്ളിവില നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഉള്ളിവില വർധിക്കുന്നത് കണക്കിലെടുത്ത് വില നിയന്ത്രണത്തിനായി കേന്ദ്ര ഏജൻസിയായ നാഫെഡുമായി ചേർന്ന് നടപടികൾ സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉള്ളി, സവാള, ചെറുപയർ, ഉഴുന്ന്, തുവര എന്നിവയുടെ ആവശ്യകത സംസ്ഥാനത്തിന്റെ പൊതു വിതരണ വകുപ്പ് കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുള്ളതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സവാള, ഉള്ളി എന്നിവ അടിയന്തരമായി സംസ്ഥാനത്ത് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വടക്കേ ഇന്ത്യൻ സംസ്ഥാനനങ്ങളിലെ വെള്ളപ്പൊക്ക കെടുതി കേരളത്തിലേക്ക് സവാള, ഉള്ളി എന്നിവ എത്തുന്നതിനെ കാര്യമായി ബാധിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഉള്ളി വില 100 രൂപ കടന്ന സാഹചര്യത്തിലാണ് ഉള്ളി വില നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാവുന്നത്.

Story Highlights The CM said that steps have been taken to control onion prices

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top