ഫോൺ വിളിക്കുന്നയാൾക്ക് കാരണം വ്യക്തമാക്കാനുള്ള ഫീച്ചറുമായി ട്രൂ കോളർ

ഫോൺ വിളിക്കുന്നയാൾക്ക് കാരണം വ്യക്തമാക്കാനുള്ള ഫീച്ചർ അവതരിപ്പിച്ച് കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളർ. കോൾ റീസൺ ഫീച്ചർ എന്നാണ് പുതിയ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്.

പുതിയ ഫീച്ചർ വരുന്നതോടെ ഫോൺ വിളിക്കുന്നയാൾക്ക് വിളിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാനും ഫോൺ എടുക്കുന്നതിന് മുമ്പ് മറുപുറത്തുള്ളയാൾക്ക് ഫോൺവിളിയുടെ കാരണം മനസിലാക്കാനും സാധിക്കും. മാത്രമല്ല, ഫീച്ചർ ഉപയോഗിക്കാൻ ആഗ്രഹിക്കാത്തവർക്ക് ആപ്ലിക്കേഷൻ സെറ്റിംഗിസിൽ അത് ഓഫ് ചെയ്ത് വെയ്ക്കാനും. ഫോൺകോൾ നോട്ടിഫിക്കേഷനൊപ്പവും മിസ്ഡ് കോൾ ലിസ്റ്റിലും ഫോൺ വിളിക്കാനുള്ള കാരണം കാണാൻ സാധിക്കുന്നതുമാണ്.

ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് നിർമിച്ച ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നതിലൂടെ കോൾ അറ്റൻന്റ് ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

Story Highlights True Caller with feature to clarify the reason for the phone caller

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top