വനിതാ ഐപിഎൽ: താരങ്ങളെത്തി

Womens T-20 challenge players

വനിതാ ടി-20 ചലഞ്ചിൽ പങ്കെടുക്കാനുള്ള താരങ്ങൾ യുഎഇയിൽ എത്തി. ടൂർണമെൻ്റിനുള്ള ഇന്ത്യൻ താരങ്ങളാണ് പ്രത്യേക വിമാനത്തിൽ യുഎഇയിലെത്തിയത്. ഒക്ടോബർ 13ന് മുംബൈയിലെത്തിയ താരങ്ങൾ അവിടെ 9 ദിവസത്തെ ക്വാറൻ്റീൻ പൂർത്തീകരിച്ചതിനു ശേഷമാണ് എത്തിയത്. യുഎഇയിൽ ഇവർ 6 ദിവസം ക്വാറൻ്റീനിൽ തുടരും.

നവംബർ 4 മുതൽ 9 വരെയാണ് വനിതാ ഐപിഎൽ നടക്കുക. ഇക്കൊല്ലം ടീമുകൾ അധികരിപ്പിക്കാനുള്ള പദ്ധതി ഉണ്ടായിരുന്നു എങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ മൂന്ന് ടീമുകളായി തുടരാൻ തീരുമാനിക്കുകയായിരുന്നു.

Read Also : വിമൻസ് ഐപിഎൽ നവംബറിൽ: ടൂർണമെന്റിൽ തായ്‌ലൻഡ് താരവും; ഷാർജ വേദിയാകും എന്ന് റിപ്പോർട്ട്

ട്രെയിൽബ്ലേസേഴ്സ്, സൂപ്പർ നോവാസ്, വെലോസിറ്റി എന്നീ ടീമുകളെ യഥാക്രമം ഹർമൻപ്രീത് കൗർ, സ്മൃതി മന്ദന, മിതാലി രാജ് എന്നിവർ നയിക്കും. ഇംഗ്ലീഷ് താരങ്ങളായ സോഫി എക്സ്ലസ്റ്റൺ, ഡാനി വ്യാട്ട്, വിൻഡീസ് ഓൾറൗണ്ടർ ദീന്ദ്ര ഡോട്ടിൻ, ശ്രീലങ്കൻ താരം ചമരി അട്ടപ്പട്ടു എന്നിവരൊക്കെ ടൂർണമെൻ്റിൽ കളിക്കും. സമീപകാലത്തായി മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ തായ്ലൻഡ് ടീമിൽ നിന്നും ഒരു താരം കളിക്കും. 24കാരിയായ നടക്കൻ ചാൻ്റം ആണ് ടി-20 ചലഞ്ചിൽ പങ്കെടുക്കുന്ന ആദ്യ തായ്ലൻഡ് താരം ആവുക.

Let’s hear it for our girls! 😎✨Hello UAE 🇦🇪!The #Supernovas, #Trailblazers, #Velocity have arrived. 👍👍CANNOT WAIT for #WomensT20Challenge

Posted by IPL – Indian Premier League on Thursday, October 22, 2020

Story Highlights Women’s T-20 challenge indian players arrived

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top