ശരണ്യയ്ക്ക് തണലായി ‘സ്‌നേഹ സീമ’; പുതിയ വീടിനെ കുറിച്ചും പ്രതിസന്ധിഘട്ടങ്ങളെ കുറിച്ചും മനസ് തുറന്ന് താരങ്ങൾ

actress sharanya house warming

വെല്ലുവിളിക്കു മുന്നിൽ കീഴടങ്ങാതെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയ ജീവിതമാണ് പ്രമുഖ സീരിയൽ താരം ശരണ്യ ശശിയുടേത്. കാൻസറിനെ തോൽപ്പിക്കാൻ പത്ത് ശസ്ത്രക്രിയകളെയിണ് ശരണ്യ നേരിട്ടത്. ശരണ്യയുടെ പ്രതിസന്ധി ഘട്ടത്തിൽ താങ്ങായി നിന്നത് ടെലിവിഷൻ താരമായ സീമാ ജി നായരായിരുന്നു. സീമ തന്നെയാണ് ശരണ്യയുടെ ചികിത്സയ്ക്കായുള്ള ധനസഹായ ശേഖരണം നടത്താൻ മുന്നിട്ടിറങ്ങിയതും, ശരണ്യയ്ക്ക് ധൈര്യം നൽകി ഒപ്പം നിന്നതും. അതുകൊണ്ട് തന്നെ ശരണ്യയ്‌ക്കൊരുങ്ങിയ വീടിന്റെ പേരും തന്റെ ജീവിതത്തിൽ തണലായ സീമയുടേത് തന്നെയായി. പുതിയ വീട് സ്‌നേഹസീമയിൽ ഗൃഹപ്രവേശന ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ട്വന്റിഫോറിനൊപ്പം തത്സമയം ചേർന്നു ഇരുവരും.

ശരണ്യയെ സ്‌നേഹിക്കുന്ന നിരവധി പേർ കൈകോർത്താണ് ശരണ്യയ്ക്ക് വീടൊരുക്കിയതെന്ന് സീമ ജി നായർ ട്വന്റിഫോറിനോട് പറഞ്ഞു. ആയിരം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വീടാണ് ആദ്യം പണികഴിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ശരണ്യയെ സ്‌നേഹിക്കുന്ന അമേരിക്കയിലുള്ള രണ്ട് കുടുംബങ്ങളാണ് ശരണ്യയ്ക്ക് അൽപം കൂടി വലിയ വീട് വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതും അതിനായുള്ള പണം നൽകുന്നതും. അങ്ങനെയാണ് 1400 സ്‌ക്വയർ ഫീറ്റിന്റെ ‘സ്‌നേഹ സീമ’ ഒരുങ്ങിയത്.

ഒരു ഷൂട്ടിംഗ് സെറ്റിൽ വച്ച് തുടങ്ങിയ തലവേദനയാണ് ശരണ്യയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ആ തലവേദന കാൻസറിലേക്കുള്ള തുടക്കമായിരുന്നു. തുടർന്ന് പലഘട്ടങ്ങളിലായി പത്ത് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് ശരണ്യയ്ക്ക്.

Story Highlights actress sharanya house warming

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top