Advertisement

ചരിത്രത്തിൽ ആദ്യമായി 10 വിക്കറ്റ് പരാജയം; ചെന്നൈക്ക് പിഴച്ചതെവിടെ?

October 23, 2020
2 minutes Read
csk mi ipl analysis

കളിച്ച വർഷങ്ങളിൽ എല്ലാം പ്ലേ ഓഫിൽ കടന്ന ടീം എന്ന മികവ് ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനു കൈമോശം വന്നിരിക്കുന്നു. പൊരുതുക പോലും ചെയ്യാതെ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ചെന്നൈ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഏറ്റവും ഒടുവിലായി, ഇന്ന് ചിരവൈരികളായ മുംബൈക്കെതിരെ 10 വിക്കറ്റ് പരാജയം. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ 10 വിക്കറ്റ് തോൽവി നേരിടുന്നത്. എവിടെയാണ് ചെന്നൈക്ക് പിഴച്ചത്?

Read Also : ‘സാം, ദി സേവിയർ’: വൻ നാണക്കേടിൽ നിന്ന് രക്ഷപ്പെട്ട് ചെന്നൈ; മുംബൈക്ക് 115 റൺസ് വിജയലക്ഷ്യം

ഇന്നത്തെ കളിയിൽ ചെന്നൈയുടെ പിഴവുകൾ എന്നതിനെക്കാൾ ബോൾട്ടും ബുംറയും ചേർന്ന മുംബൈ പേസ് ബാറ്ററിയുടെ കരുത്താണ് നിർണായകമായത്. പവർ പ്ലേയിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ഇനിയൊരിക്കലും തിരികെ വരാൻ കഴിയാത്ത വിധത്തിൽ ചെന്നൈയെ മുംബൈ കീഴ്പ്പെടുത്തിയിരുന്നു. കൃത്യമായ ഹോംവർക്കിൻ്റെ ഫലമായിരുന്നു മുംബൈ വീഴ്ത്തിയ വിക്കറ്റുകളിൽ അധികവും. ട്രെൻ്റ് ബോൾട്ട് എന്ന ക്രാഫ്റ്റി ബൗളർക്ക് മുന്നിലേക്ക് ഋതുരാജ് ഗെയ്ക്‌വാദ് പാഡ് കെട്ടിയിറങ്ങുമ്പോൾ അയാൾ എങ്ങനെയാണ് ഓപ്പറേറ്റ് ചെയ്യുക എന്ന് ചെന്നൈ യുവതാരത്തിന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഫോർത്ത് സ്റ്റമ്പ് ചാനലിൽ നാല് ഔട്ട്സ്വിങ്ങർ ആണ് ആദ്യം ഋതുരാജിന് നേരിടേണ്ടി വരുന്നത്. ബോൾട്ട് അനായാസം അയാളെ ബീറ്റ് ചെയ്യുന്നുണ്ട്. അവിടെ തന്ത്രം ഒരുങ്ങിക്കഴിഞ്ഞു. അഞ്ചാം പന്ത് ഒരു ഇൻസ്വിങ്ങറാണ്. ഫുൾ ബോൾ. എഗ് ബിഫോർ വിക്കറ്റ്. സിമ്പിൾ സ്ട്രാറ്റജിയാണ്. പക്ഷേ, ഒരു യങ് ബാറ്റ്സ്മാൻ്റെ വൾനറബിലിറ്റി ബോൾട്ടിൻ്റെ എക്സ്പീരിയൻസ് മനോഹരമായി മുതലെടുക്കുന്ന കാഴ്ചയാണത്.

അടുത്തത് ബുംറയുടെ കാഴ്ചയാണ്. സീസൺ പുരോഗമിക്കും തോറും ഫോമിലേക്കെത്തുന്ന ബുംറയുടെ ആദ്യ ഷോർട്ട് ബോൾ പിക്ക് ചെയ്ത് ഡബിൾ നേടുന്ന റായുഡുവിനെ അടുത്ത പന്തിൽ അങ്ങനെ തന്നെ ബുംറ ട്രീറ്റ് ചെയ്യുന്നുണ്ട്. പക്ഷേ, ആ ഷോർട്ട് ബോളിൻ്റെ ലൈൻ ഇത്തിരി മാറിയിരുന്നു. ബാറ്റ്സ്മാൻ ഏറ്റവുമധികം ബുദ്ധിമുട്ടുന്ന ഏരിയയിലാണ് അദ്ദേഹം പന്ത് ഓപ്പറേറ്റ് ചെയുന്നത്. എഡ്ജ്, കീപ്പർ ക്യാച്ച്. അടുത്ത പന്തിൽ ജഗദീശനു ലഭിച്ചത് ടെസ്റ്റ് മാച്ച് ലെംഗ്ത് പന്താണ്. ലൈൻ ആൻഡ് ലെംഗ്ത് ആക്യുറസി. പോക്ക് ചെയ്യുന്ന ജഗദീശൻ സ്ലിപ്പിൽ അവസാനിക്കുന്നു. ആ വിക്കറ്റിൽ മുംബൈ ചെന്നൈക്കു മേൽ മാനസികമായി ആധിപത്യം നേടിക്കഴിഞ്ഞു. ഡുപ്ലെസിയുടെ വിക്കറ്റ് ക്ലിയർ പാനിക്ക് ഷോട്ടിൽ നിന്നാണ്. എവേ സ്വിങ്ങർ കൊണ്ട് ഡുപ്ലൈസിയെ ടീസ് ചെയ്ത ബോൾട്ടിനും മാർക്കുണ്ട്.

ജഡേജ റാഷ് ഷോട്ടിൽ പുറത്താവുന്നു. ധോണിയെ രാഹുൽ ചഹാർ പുറത്താക്കുന്നത് കൃത്യമായ പ്ലാനിംഗോടെയാണ്. തൊട്ടു മുൻപത്തെ പന്തിൽ സിക്സറടിച്ച ധോണിയെ ഒരു ടീസിംഗ് ലെഗ് ബ്രേക്കിലൂടെ ചഹാർ വീണ്ടും കൂറ്റൻ ഷോട്ടിനു പ്രേരിപ്പിക്കുന്നു. കീപ്പർ ക്യാച്ച്. പിന്നീട് മുംബൈക്ക് കളിയിൽ ഇത്തിരി ഗ്രിപ്പ് നഷ്ടമായി. ബോൽട്ട് ഒരു ഓവർ കൂടി എറിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ചെന്നൈ ഇതിലും കുറഞ്ഞ സ്കോറിൽ പുറത്തായേനെ.

Read Also : കിഷനു ഫിഫ്റ്റി; മുംബൈക്ക് 10 വിക്കറ്റ് ജയം

മുംബൈയുടെ ചേസ് മറ്റൊരു ഗ്രഹത്തിലായിരുന്നു. ക്യാച്ചുകൾ നിലത്തിട്ട് ചെന്നൈ സഹായിക്കുകയും ചെയ്തു. കിഷൻ, ഡികോക്ക് എന്നീ അറ്റാക്കിംഗ് ബാറ്റ്സ്മാന്മാർക്ക് ഷോട്ട് കളിക്കാൻ റൂം നൽകിയ ചെന്നൈ ബൗളർമാർക്ക് ഡികോക്ക്-കിഷൻ പ്രഹരത്തിൽ മറുപടി ഉണ്ടായില്ല. ലെഫ്റ്റ് ആം സ്പിന്നർ, ലെഗ് ബ്രേക്ക് ബൗളർ എന്നിവരൊന്നും ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ്മാന്മാർക്ക് വലിയ ഭീഷണിയല്ല എന്നതു കൊണ്ട് തന്നെ ജഡേജയും താഹിറും തല്ല് പങ്കുവെക്കാനുള്ള പേരുകൾ മാത്രമായി.

മറ്റ് ടീമുകളുടെ റിസൽട്ടുകൾ പരിഗണിച്ച് ഇനിയും ചെന്നൈക്ക് നേരിയ പ്ലേ ഓഫ് സാധ്യതയുണ്ട്. പക്ഷേ, ഒരു പ്രധാന പ്രശ്നമുണ്ട്. അതിന് ചെന്നൈ ഇനി എല്ലാ കളിയും ജയിക്കണം.

Story Highlights ipl chennai super kings mumbai indians match analysis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top