പ്രഭാസിന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി ദീപിക പദ്‌ക്കോൺ

ബോളിവുഡിലെ ലഹരി മരുന്ന് ഇടപാട് കേസിൽ പേര് ഉൾപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ട് നിന്ന ദീപിക പദ്‌ക്കോൺ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്നു. സെപ്തംബർ 20 ന് അവസാനമായി പോസ്റ്റിട്ട ദീപിക ഇപ്പോഴിതാ സഹതാരമായ പ്രഭാസിന് ജന്മദിനാശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രഭാസിന്റെ നായികയായെത്തുന്നത് ദീപികയാണ്.

‘ജന്മിദിനാശംസകൾ പ്രിയ പ്രഭാസ്, ആരോഗ്യവും സന്തോഷവും എന്നുമുണ്ടാകട്ടെ, നല്ലൊരു വർഷം മുന്നിലേക്ക് ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു’ ദീപിക കുറിച്ചു.

പ്രഭാസിന്റെ കരിയറിലെ ഇരുപത്തിയൊന്നാമത്തെ ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. പ്രഭാസ് 21 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ ത്രില്ലറിൽ അമിതാതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2023 ൽ ചിത്രം പ്രദർശനത്തിന് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

Story Highlights deepika padukone is back on social media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top