Advertisement

കോഴിക്കോട് 751 പേർക്ക് കൊവിഡ്; 718 പേർ സമ്പർക്ക രോഗികൾ

October 23, 2020
Google News 1 minute Read
kozhikode covid update today

കോഴിക്കോട് ജില്ലയിൽ ഇന്ന് 751 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 11 പേർക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 718 പേർക്കാണ് രോഗം ബാധിച്ചത്.

Read Also : മലപ്പുറം ജില്ലയിൽ വീണ്ടും 1000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ

7557 പേരെ ഇന്ന് പരിശോധനക്ക് വിധേയരാക്കി. 10.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10490 ആയി .6 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 983 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

Story Highlights kozhikode covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here