Advertisement

എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാൻ തുടരും

October 23, 2020
Google News 1 minute Read

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാൻ തുടരും. അടുത്ത വർഷം ഫെബ്രുവരി വരെയാണ് ഗ്രേ ലിസ്റ്റ് കാലാവധി. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് തടസമില്ലാതെ പ്രവേശിക്കുന്നതിന് ആവശ്യമായ 27 വ്യവസ്ഥകൾ പാലിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിനെ തുടർന്നാണ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടത്. വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിനായി നാലുമാസം കൂടിയാണ് നിരീക്ഷണസമിതി നൽകിയിരിക്കുന്നത്.

2018 ജൂണിലാണ് പാകിസ്ഥാനെ എഫ്.എ.ടി.എഫ്. ഗ്രേലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഗ്രേ ലിസ്റ്റിലെ 27 വ്യവസ്ഥകളിൽ 21 എണ്ണം മാത്രമാണ് പാകിസ്ഥാന് പൂർത്തീകരിക്കാനായതെന്ന് എഫ്.എ.ടി.എഫ് പറയുന്നു. അതിനർത്ഥം ലോകം സുരക്ഷിതമായിരിക്കുന്നു എന്നാണ്. ആറു കുറവുകൾ കൂടി നികത്താനുള്ള സമയം അവർക്ക് നൽകുകയാണെന്നും അത് പരിഹരിക്കാൻ അവർ തയാറല്ലെങ്കിൽ അവർ കരിമ്പട്ടികയിലേക്ക് തളളപ്പെടുമെന്നും എഫ്.എ.ടി.എഫ് അറിയിച്ചു.

ഗ്രേ ലിസ്റ്റിൽ തുടരുന്നതിനാൽ അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.), ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി.), യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്ന് ധനസഹായം ലഭിക്കുന്നത് പാകിസ്ഥാന് പ്രതിസന്ധി സൃഷ്ടിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യത്തെ ഇത് കൂടുതൽ ദുരിതത്തിലാക്കും. മാത്രമല്ല, കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെങ്കിൽ പാകിസ്ഥാന് മൂന്നു രാജ്യങ്ങളുടെ പിന്തുണ ലഭ്യമാകേണ്ടതുണ്ട്. ചൈനയും തുർക്കിയും മലേഷ്യയും പാകിസ്ഥാനെ തുടർച്ചയായി പിന്തുണച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരകൊറിയ, ഇറാൻ എന്നീ രാജ്യങ്ങൾ എഫ്.എ.ടിഎഫിന്റെ ഗ്രേ ലിസ്റ്റിലുള്ളവയാണ്.

Story Highlights Pakistan will remain on the FATF blacklist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here