17 വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ വിട്ടത് ഒരു കോടി പൗരര്‍; റിപ്പോര്‍ട്ട്
2018ന് ശേഷം 10 ദശലക്ഷം പാക്കിസ്ഥാനി പൗരന്‍മാര്‍ മെച്ചപ്പെട്ട അവസരങ്ങള്‍ തേടി രാജ്യം വിട്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടയില്‍ 95,56,507 പേരാണ് പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയത്. ‘പാകിസ്ഥാന്‍ എമിഗ്രേഷന്‍ പാറ്റേണ്‍ ഒരു അവലോകനം’ എന്ന തലക്കെട്ടിലുള്ള പള്‍സ് കണ്‍സല്‍ട്ടന്റിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി എ.ആര്‍.വൈ ന്യൂസ് ആണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വിട്ടത്.
2015ലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത്. 9,00,000 പേരാണ് തൊഴില്‍ തേടി 2015ല്‍ പാക്കിസ്ഥാന്‍ വിട്ടത്. 2018ല്‍ താരതമ്യേന കുറഞ്ഞ എണ്ണം ആളുകളാണ് രാജ്യം വിട്ടത്. 3,00,000 ആയിരുന്നു അന്ന് പാക്കിസ്ഥാന്‍ വിട്ടവരുടെ എണ്ണം.
കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് രാജ്യത്തെ കുടിയേറ്റ പ്രവണതകളെ സാരമായി ബാധിച്ചു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ച 2022 വര്‍ഷത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. 2022ലും 2023ലും രാജ്യം വിട്ടവരുടെ എണ്ണം 8,00,000ലേക്കുയര്‍ന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആളുകള്‍ രാജ്യം വിട്ടുപോകുന്നതിന്റെ നിരക്ക് 2022ല്‍ അഞ്ച് ശതമാനത്തിലേക്ക് ഉയര്‍ന്നു. നേരത്തെ ഇത് രണ്ട് ശതമാനമായിരുന്നു.
സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളായിരുന്നു പാക്കിസ്ഥാനികള്‍ക്ക് പ്രിയപ്പെട്ട കുടിയേറ്റ ഡസ്റ്റിനേഷനുകള്‍. കോവിഡാനന്തരം ഇതില്‍ നിര്‍ണായക മാറ്റങ്ങള്‍ ഉണ്ടായി. യുഎഇയില്‍ പാക്കിസ്ഥാനി തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. യുകെ, ഇറാഖ്, റൊമേനിയ എന്നിവിടങ്ങളാണ് കോവിഡിന് ശേഷം പാക്കിസ്ഥാനിലുള്ളവര്‍ കൂടുതല്‍ തെരഞ്ഞെടുക്കുന്നത്.
Story Highlights : 10 million Pakistanis left country since 2008: Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here