തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; രണ്ട് പ്രതികൾക്ക് ജാമ്യം

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം. എൻഐഎ അന്വേഷിക്കുന്ന കേസിലാണ് 17ഉം 18ഉം പ്രതികളായ ഹംസത്ത് അബ്ദുൾ സലാമിനും ടി സഞ്ജുവിനും ജാമ്യം ലഭിച്ചത്.
കേസിൽ 100 ദിവസം അന്വേഷിച്ചിട്ടും ഭീകര ബന്ധത്തിന് തെളിവില്ലേയെന്ന് എൻഐഎ കോടതി ചോദിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ജയിലിൽ ഇടാൻ കഴിയില്ല. നിലവിൽ സ്വർണക്കടത്തിന് മാത്രമേ തെളിവുള്ളുവെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ലൈഫ് മിഷൻ കമ്മീഷൻ ഇടപാട് സ്വപ്ന അടക്കം 9 പേരെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാൻ തീരുമാനിച്ചു.
യുണീടാക്ക് ഉടമ സന്തോഷ് ഈപ്പന്റ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ. തൊട്ടടുത്ത ദിവസം ജയിലിലെത്തിയായിരിക്കും പ്രതികളെ ചോദ്യം ചെയ്യുക.
സ്വപ്നക്ക് 30 % കമ്മീഷൻ കൊടുക്കാൻ തീരുമാനിച്ചിരുന്നതായി സന്തോഷ് ഈപ്പൻ ഇന്നലെ മൊഴി നൽകിയിരുന്നു. എന്നാൽ, 100 ഫ്‌ളാറ്റുകൾക്ക് പകരം 140 ഫ്‌ളാറ്റുകളായതോടേ കമ്മീഷൻ 20% മായി കുറച്ചെന്നും മൊഴി നൽകിയിട്ടുണ്ട്. കമ്മീഷൻ തുക ഫ്‌ളാറ്റിന്റെ നിർമാണ ചിലവിൽ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ, കമ്മീഷൻ നൽകിയത് വിവാദമായതോടെ ഇതിന് സാധിച്ചില്ല. സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് 28ന് വീണ്ടും ചോദ്യം ചെയ്യും. നികുതി വെട്ടിച്ച് പണം സമ്പാദിച്ചതിന് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് അടക്കമുള്ളവരേയും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും.
Story Highlights – Thiruvananthapuram gold smuggling case; Bail for two accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here