കൊവിഡ് വാക്‌സിൻ ആഴ്ചകൾക്കുള്ളിൽ പുറത്തുവിടുമെന്ന് ട്രംപ്; തള്ളി ജോ ബൈഡൻ

Trump Biden presidential debate

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സംവാദം കൊഴുക്കുന്നതിനിടെ കൊവിഡ് വാക്‌സിൻ ആഴ്ചകൾക്കകം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ കൊവിഡിനെ ചെറുക്കാൻ വ്യക്തമായ പദ്ധതികളൊന്നും ട്രംപിനില്ലെന്ന് ജോ ബൈഡൻ തിരിച്ചടിച്ചു. ഇത്രയധികം കൊവിഡ് മരണങ്ങൾ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുതെന്നും ബൈഡൻ പറഞ്ഞു.

എന്നാൽ ജനം കൊവിഡിനൊത്ത് ജീവിക്കാൻ പഠിച്ചുവെന്നും തന്റെ നേതൃത്വത്തിൽ നടന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തനിക്ക് പലഭാഗത്ത് നിന്നും പ്രശംസ ലഭിച്ചുവെന്നും ട്രംപ് പറയുന്നു. എന്നാൽ അമേരിക്കൻ ജനത കൊവിഡുമൊത്ത് ജീവിക്കുകയല്ല മരിക്കുകയാണ് എന്നായിരുന്നു ബൈഡന്റെ മറുപടി.

എന്നും കറുത്ത വംശജരെ പാർശ്വവത്കരിക്കുന്ന നിലപാടടെടുത്ത ട്രംപ് സംവാദത്തിൽ കറുത്ത വർഗക്കാരെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. അവർക്ക് തന്നോട് തിരിച്ചും ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു. 1994ൽ കറുത്തവർഗക്കാരെ ‘സൂപ്പർ പ്രിഡേറ്റേഴ്‌സ്’ എന്ന് വിളിച്ച വ്യക്തിയാണ് ബൈഡനെന്നും ട്രംപ് ആരോപിച്ചു.

Story Highlights Trump Biden presidential debate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top