കൊവിഡ് ചികിത്സയ്ക്കായി റെംഡെസിവിയറിന് അനുമതി നൽകി യു.എസ്

US Gives Full Approval To Remdesivir

കൊവിഡ് ചികിത്സയ്ക്കായി റെംഡെസിവിയറിന് അനുമതി നൽകി യു.എസ്. കൊവിഡ് ബാധിച്ച് ആശുപത്രിയിലായ രോഗികളെ ചികിത്സിക്കാൻ നിലവിൽ ആകെ ലഭ്യമായ മരുന്ന് റെഡെസിവിയറാണെന്ന് മരുന്ന് നിർമാതാക്കളായ ഗിലിയഡ് അവകാശപ്പെടുന്നു.

നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങൾക്കൊടുവിലാണ് റെഡെസിവിയറിന് അനുമതി നൽകിയതെന്ന് അധികൃതർ വ്യക്തമാക്കുന്നു. 12 വയസിന് മുകളിലുള്ള, 40 കിലോഗ്രാമിൽ അധികം ഭാരം വരുന്ന കുഞ്ഞുങ്ങളിൽ മാത്രമേ മരുന്ന് ഉപയോഗിക്കാൻ പാടുള്ളു. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ 12 വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും മരുന്ന് ഉപയോഗിക്കാം. 3.5 കിലോഗ്രാമെങ്കിലും ഇവർക്ക് ഭാരം വേണം.

റെംഡെസിവിയറിന് പുറമെ മറ്റ് ചില മരുന്നുകൾക്കും യുഎസ് അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം അവസാനിക്കുന്നതോടെ ഈ മരുന്നുകൾക്ക് നൽകിയ അനുമതിയിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

വാർത്ത പുറത്തുവന്നതോടെ ഗിലിയഡിന്റെ ഷെയറുകൾ ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

Story Highlights US Gives Full Approval To Remdesivir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top