ആഷിഖ് അബു, ഉണ്ണി ആർ ടീം ഒരുമിക്കുന്നു; ടൊവിനോയും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളാവും

മായാനദിക്ക് ശേഷം ആഷിഖ് അബു, ടൊവിനോ തോമസ് ടീം വീണ്ടും ഒരുമിക്കുന്നു. നാരദൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളാവും. ഉണ്ണി ആർ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമ്മാണം.
ജാഫർ സാദിഖ് ആണ് ക്യാമറ കൈകാര്യം ചെയ്യുക. സൈജു ശ്രീധരൻ എഡിറ്റിംഗ് നിർവഹിക്കും. ശേഖർ മേനോൻ സംഗീത സംവിധാനം. ഗോകുൽ ദാസ് ആർട്ട്. മാഷർ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്‌സ് സേവ്യർ മേക്കപ്പ്. അടുത്ത വർഷം ജനുവരിൽ ചിത്രീകരണം തുടങ്ങി വിഷു റിലീസായി ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.
Story Highlights – aashiq abu unni r tovino thomas anna ben movie naradan
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News