സിബിഐയെ വിലക്കാനുള്ള തീരുമാനം അധാര്‍മികം; നീക്കം അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തും എന്നായപ്പോള്‍: പ്രതിപക്ഷ നേതാവ്

സിബിഐയെ വിലക്കാനുള്ള തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിമെന്ന് ഉറപ്പായപ്പോഴുള്ള നീക്കമാണെന്നും മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ പ്രതിപക്ഷത്തിന് ഹാലിളകിയെന്നും ചെന്നിത്തല. ലൈഫ് കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പകപോക്കലുണ്ടായപ്പോഴാണ് തീരുമാനമെടുത്തത്. കേരളത്തില്‍ മുഖ്യമന്ത്രി തന്നെയാണ് സിബിഐയെ വിളിച്ചത്. പ്രധാന മന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയിരുന്നു. ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും ചെന്നിത്തലയുടെ ആവശ്യം.
Read Also : സംസ്ഥാനത്ത് സിബിഐയെ വിലക്കുന്നത് പരിഗണനയിൽ
സിപിഐയും ഇതിനെ പിന്താങ്ങുന്നതിനെ ചെന്നിത്തല പരിഹസിച്ചു. സിപിഐഎമ്മിന്റെ ആജ്ഞ അനുസരിച്ചാണ് സിപിഐ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇതെന്നും ആത്മഹത്യാപരമാണ് ഈ തീരുമാനമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അഴിമതി മൂടി വയ്ക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights – life mission case, ramesh chennithala, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here