ബംഗളൂരുവിൽ വെള്ളപ്പൊക്കം; 15 ദിവസം പ്രായമുളള കുഞ്ഞിനെ കൈയ്യിലുയർത്തി നീന്തി യുവാവ്

ബംഗളൂരുവിൽ ഇന്നലെ പെയ്ത മഴയെ തുടർന്ന് നഗരത്തിലെ വിവിധ ഇടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. വിവിധയിടങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോയി.

വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ 15 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ യുവാവ് രക്ഷിക്കുന്ന വിഡിയോയും സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ്. വെള്ളം കയറിയ ഒരു വീട്ടിൽനിന്നും കുഞ്ഞിനെ കയ്യിൽ ഉയർത്തിപ്പിടിച്ച് എതിർവശത്തുള്ള വീടിന്റെ രണ്ടാം നിലയിലുള്ളവരുടെ കൈയ്യിലേക്ക് കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

അതേസമയം, നഗരത്തിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് കേന്ദ കാലാവസ്ഥ വകുപ്പിന്റ മുന്നറിയിപ്പിൽ പറയുന്നത്.

Story Highlights Floods in Bangalore; A young man swims with a 15-day-old baby in his arms

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top