ഗുപ്കർ ഡിക്ലറേഷന് സഖ്യം; അധ്യക്ഷനായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുല്ലയെ തെരഞ്ഞെടുത്തു

ഗുപ്കർ ഡിക്ലറേഷന് സഖ്യത്തിന്റെ അധ്യക്ഷനായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുല്ലയെ തെരഞ്ഞെടുത്തു.
പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയാണ് വൈസ് പ്രസിഡന്റ്. സിപിഐഎം നേതാവ് യൂസഫ് തരിഗാമിയെ കൺവീനറായും തിരഞ്ഞെടുത്തു.

ഗുപ്കർ ഡിക്ലറേഷൻ സഖ്യം ദേശവിരുദ്ധമോ മതപരമായ പോരാട്ടമോ അല്ലെന്നും, ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ അവകാശങ്ങൾ പുനസ്ഥാപിക്കപ്പെടുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഫറൂഖ് അബ്ദുല്ല പ്രതികരിച്ചു.
നിലവിൽ നടക്കുന്ന നുണ പ്രചാരണങ്ങളുടെ സത്യാവസ്ഥ ഉൾക്കൊള്ളുന്ന രേഖ ഒരു മാസത്തിനകം തയാാറാക്കി ജനങ്ങളെ ബോധിപ്പിക്കുമെന്നും യോഗ ശേഷം നേതാക്കൾ പറഞ്ഞു.

Story Highlights Gupkar Declaration Alliance; National Conference President Farooq Abdullah was elected President

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top