കൊല്ലം ജില്ലയിൽ 700 കടന്ന് കൊവിഡ് കേസുകൾ; പത്തനംതിട്ടയിൽ 331 പേർക്കും ഇടുക്കിയിൽ 201 പേർക്കും രോഗം സ്ഥിരീകരിച്ചു

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധയുണ്ടായത് 737 പേർക്കാണ്. ഇതിൽ 730 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെ. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ മൂന്ന് മരണങ്ങൾ കൂടി ഔദ്യോഗികമായി കൊവിഡ് മരണമായി സ്ഥിരീകരിച്ചു. 738 പേർ രോഗമുക്തി നേടി.

പത്തനംതിട്ട ജില്ലയിൽ ഇന്ന് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ 331 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 291 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ 250 പേർ രോഗമുക്തി നേടി. 2644 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.

ഇടുക്കി ജില്ലയിൽ 201 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട് ചെയ്യുന്നത്. 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 45 പേർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 69 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights covid cases cross 700 in Kollam district; The disease was confirmed in 331 people in Pathanamthitta and 201 in Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top