പെരുമ്പാമ്പില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി കൊടുക്കുന്ന അമ്മ പക്ഷി:വിഡിയോ

Mother Duck Sacrifices Her Life To Save Chicks From A Snake

സ്വയം പെരുമ്പാമ്പിന് ഭക്ഷണമായി കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന അമ്മ പക്ഷിയുടെ ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍. ട്വിറ്ററില്‍ നിരവധി പേര്‍ പങ്കുവച്ച ദൃശ്യങ്ങള്‍ ആരുടെയും കരളലയിപ്പിക്കുന്നതാണ്. പ്രകൃതിനിയമങ്ങളെക്കാളും ശക്തമാണ് മാതൃത്വം എന്ന കുറിപ്പോടെയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥയായ സുധാ രമണ്‍ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അമ്മ പക്ഷി കുഞ്ഞുങ്ങളോടൊപ്പം മണ്ണിനടിയിലെ കുഴിയിലിരിക്കുമ്പോഴാണ് സമീപത്തുള്ള പൊത്തില്‍ നിന്നും ഒരു കൂറ്റന്‍ പെരുമ്പാമ്പ് ഇഴഞ്ഞെത്തുന്നത്. അപകടം മനസിലാക്കി തന്റെ ചിറകുകള്‍ വേഗത്തിലടിച്ച് ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി കുഞ്ഞുങ്ങളെയെല്ലാം കുഴിക്ക് പുറത്തെത്തിക്കാന്‍ ശ്രമിക്കുകയാണ് പക്ഷി. പാമ്പിഴഞ്ഞു കുഴിക്കുള്ളിലേക്ക് കയറിയിട്ടും തന്റെ അവസാന കുഞ്ഞിനെയും കുഴിക്ക് പുറത്തെത്തിക്കുകയാണ് അമ്മ പക്ഷി. പെരുമ്പാമ്പ് ഇഴഞ്ഞെത്തിയപ്പോള്‍ തന്നെ സ്വയം കുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും കുഞ്ഞുങ്ങളെ രക്ഷിക്കാനായി കുഴിക്കുള്ളില്‍ വച്ചുതന്നെ അമ്മ പക്ഷി പെരുമ്പാമ്പിനിരയായി മാറുന്നതും ദൃശ്യത്തില്‍ കാണാം. വൈകാരികമായ അടിക്കുറിപ്പുകളോടെ നിരവധി പേരാണ് ഈ നൊമ്പര കാഴ്ച പങ്കുവച്ചിരിക്കുന്നത്.

Story Highlights Mother Duck Sacrifices Her Life To Save Chicks From A Snake

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top