ഇൻഫോപാർക്കിന് സമീപം വഴിയരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

corpse found near infopark

കൊച്ചി കാക്കനാടുള്ള ഇൻഫോപാർക്കിന് സമീപം വഴിയരികിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. മരിച്ചത് കൊല്ലം സ്വദേശിയാണെന്നാണ് സൂചന.

പ്രഭാത സവാരിക്കായി എത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. കൈയിൽ മൊബൈൽ ഫോണോ മറ്റ് വസ്തുക്കളോ ഒന്നും ഉണ്ടായിരുന്നില്ല. പോക്കറ്റിലെ പേഴ്‌സിൽ നിന്ന് ലഭിച്ച പേപ്പറുകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് കൊല്ലം സ്വദേശിയാണെന്ന സൂചന പൊലീസിന് ലഭിക്കുന്നത്.

മധ്യവയസ്‌കൻ എന്ന് തോന്നിക്കുന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മുഖത്ത് മുറിവുകളുണ്ട്. മരണത്തിൽ പൊലീസ് ദുരൂഹത ഉണ്ടെന്ന് സംശയിക്കുന്നു. പരിസരത്തുള്ള സിസിടിവികൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Story Highlights corpse found near infopark

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top