പുട്ടും കടലയുമല്ല, കടലയും പുട്ടുമാണ് കഴിക്കേണ്ടത്; ഡോ. ബി ഇക്ബാൽ

dr ekbal facebook post

പുട്ടും കടലയുമെന്നത് കടലയും പുട്ടുമായി മാറ്റണമെന്ന് പൊതുജനാരോഗ്യവിദഗ്ധൻ ഡോ. ബി ഇക്ബാൽ. അരിയാഹാരങ്ങളിലുള്ള അന്നജം കൊഴുപ്പിനു കാരണമാവുമെന്നും അതുവഴി ഹൃദയാഘാതം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. അതേ സമയം, കടലയിലുള്ള മാംസ്യം ശരീരത്തിന് കൂടുതൽ ഗുണകരമാണെന്നും അത് ഭക്ഷണത്തിൽ കൂട്ടാൻ ശ്രമിക്കണമെന്നും തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവച്ച പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.

Read Also : ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവം: സ്പീക്കര്‍ പരാതി നല്‍കി

ഡോ. ബി ഇക്ബാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

മലയാളികളുടെ പ്രധാനപ്പെട്ട പ്രഭാതഭക്ഷണമായ “പുട്ടും കടലയും“ ആരോഗ്യകാരണങ്ങളാൽ “കടലയും പുട്ടുമായി“ മാറ്റേണ്ടതാണ്.

നമ്മുടെ ഭക്ഷശീലങ്ങളിലുള്ള ഒരു പ്രധാന പ്രശ്നം കാർബോഹൈഡ്രേറ്റിന് (അന്നജം) അതായത് അരിയാഹാരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നു എന്നതാണ്. ഉച്ചക്ക് ചോറ് പലപ്പോഴും ഒരു ചെറുകൂനയായിട്ടാണ് കഴിക്കുക. വിവാഹ സദ്യകളിൽ ചോറ് ഒരു കൂമ്പാരമായി മാറാറുണ്ട്. അന്നജം ശരീരത്തിന് തീർച്ചയായും അവശ്യമാണ്. അതേപോലെ മാംസ്യവും (പ്രോട്ടീൻ) കൊഴുപ്പും (ഫാറ്റ്) വേണ്ടവയാണ്. നമ്മൾ പൊതുവേ അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കഴിക്കാറ്. ഊർജ്ജാവശ്യത്തിനുള്ള കാർബോഹൈഡ്രേറ്റ് ശരീരം സ്വീകരിച്ച് കഴിഞ്ഞാൽ ബാക്കിവരുന്നത് കൊഴുപ്പാക്കി മാറ്റി പ്രധാനമായും വയറിലേക്ക് അടിയുന്നു. അതുകൊണ്ടാണ് കുടവയറുള്ളവർ കൂടുതലായി കാണുന്നത് ഇങ്ങനെ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് പിന്നീട് ഹൃദയാഘാതത്തിനും മറ്റും കാരണമാവുന്നത്. അത് കൊണ്ട് കാർബോഹൈർഡ്രേറ്റ് കഴിവതും കുറച്ച് ഭക്ഷണത്തിൽ മാംസ്യത്തിന്റെ അളവ് കൂട്ടാൻ ശ്രമിക്കേണ്ടതാണ്. പുട്ടിനോടൊപ്പം കഴിക്കാറുള്ള കടല മാംസ്യത്തിന്റെ ചെലവ് കുറഞ്ഞ മികച്ച സ്രോതസ്സാണ്. അത് കൊണ്ട് പുട്ടിനേക്കാൽ മാംസ്യം അടങ്ങിയ കടല കൂടുതൽ കഴിക്കുക.

അതേ പുട്ടും കടലയുടെയും സ്ഥാനത്ത് കടലയും പുട്ടുമാവട്ടെ നമ്മുടെ പ്രഭാതഭക്ഷണം.

Story Highlights dr b ekbal facebook post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top